റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നഗരസഭാ അധ്യക്ഷന്മാർക്ക് പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. . നഗരസഭാ അധ്യക്ഷൻമാർക്ക് ഇഷ്ടമുള്ളവരെ പേഴ്സണൽ സ്റ്റാഫായി നിയമിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനായുളള ഉത്തരവ് പുറത്തിറങ്ങി. ജോലിഭാരം കൂടുതലായതിനാൽ നഗരസഭാ അധ്യക്ഷൻമാർക്ക് കരാർ വ്യവസ്ഥയിലോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ നഗരസഭയ്ക്ക് പുറത്തുനിന്ന് പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.

കരാർ വ്യവസ്ഥയിലായിരിക്കും നിയമനം. ഇങ്ങനെ നിയമിക്കുന്നവർക്ക് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നായിരിക്കും വേതനം നൽകേണ്ടതെന്നാണ് ഉത്തരവിൽ പറയുന്നത്. നേരത്തെ അതാത് നഗരസഭകളിലെ എൽഡി ക്ലാർക്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ സഗരസഭാ അധ്യക്ഷൻമാരുടെ പേഴ്സണൽ സ്റ്റാഫായി നിയമിക്കാനായിരുന്നു അനുമതി നൽകിയിരുന്നത്.ഇത് റദ്ദാക്കി പകരം നഗരസഭയ്ക്ക് പുറത്തുനിന്നുള്ളവരെയും ഇതിനായി പരിഗണിക്കാൻ അനുമതി നൽകുന്നതാണ് പുതിയ ഉത്തരവ്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ സർക്കാരും ഗവർണറും നേർക്കുനേർ നിൽക്കുന്നതിനിടെയാണ് നഗരസഭകൾക്ക് അധികബാധ്യതയുണ്ടാക്കുന്ന വിവാദ ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. മുൻസിപ്പാലിറ്റികളിൽ ഉദ്യോഗസ്ഥരുടെ ക്ഷാമം ഉള്ളതിനാലാണ് കരാർ വ്യവസ്ഥയിലെ നിയമനമെന്നതാണ് ഇതിനുള്ള ന്യായീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *