മനുഷ്യന്റെ അസ്ഥികൂടഭാഗങ്ങള്‍ കണ്ടെത്തി

ചാത്തന്നൂര്‍ : ഇത്തിക്കരയാറ്റില്‍ മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഇത്തിക്കര ജംഗ്‌ഷനുസമീപം ഇത്തിക്കര- ഓയൂര്‍ റോഡില്‍ കൊച്ചുപാലത്തിന്‌ താഴെ ആറ്റില്‍ചാക്കില്‍ കെട്ടിയ നിലയിലാണ്‌ ഇവ കണ്ടെത്തിയത്‌. പല്ല്‌ ഉള്‍പ്പെടയുളള കീഴ്‌ത്താടിയെല്ല്‌ ,ഇടുപ്പെല്ല്‌ ,വാരിയെല്ലുകള്‍, തുടയെല്ലുകള്‍ എന്നിവയാണ്‌ ചാക്കിലുണ്ടായിരുന്നത്‌.

ഇതോടൊപ്പം ചുവന്ന പട്ടും നെല്‍കതിരും പൂജാ കര്‍മങ്ങള്‍ ചെയ്‌തതിന്റെ അവശിഷ്ടങ്ങളും കാണപ്പെട്ടു. 2022 ഫെബ്രുവരി 15 ചൊവ്വാഴ്‌ച രാത്രിയില്‍ മീന്‍ പിടിക്കാന്‍ എത്തിയവരാണ്‌ ചാക്കുകെട്ട്‌ കണ്ടത്‌ 16ന്‌ . ബൂധനാഴ്‌ച രാവിലെ ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിശദ പരിശോധനക്കായി അസ്ഥികൂടഭാഗങ്ങള്‍ പാരിപ്പളളി ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രി ഫോറന്‍സിക്ക്‌ ലാബിലേക്ക മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →