യുക്രൈനിലെ ഇന്ത്യക്കാര്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു

ന്യൂഡല്‍ഹി: യുദ്ധഭീതി തുടരുന്ന യുക്രൈനിലെ ഇന്ത്യക്കാര്‍ക്കായി വിദേശകാര്യമന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. നാട്ടിലേക്കു തിരിച്ചുപോകാന്‍ വിമാന ടിക്കറ്റുകള്‍ ലഭിക്കുന്നില്ല എന്നതുള്‍പ്പെടെയുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും യുക്രൈനിലും ഹെല്‍പ്പ്ലൈന്‍ സംവിധാനം ഒരുക്കിയത്. കീവിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലാണ് യുക്രൈനിലെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

കണ്‍ട്രോള്‍ റൂം ഫോണ്‍നമ്പരുകള്‍:

  • ടോള്‍ഫ്രീ നമ്പര്‍: 1800118797
  • ഫോണ്‍ നമ്പര്‍: +91 11 23012113,
    +91 11 23014104, +91 11 23017905
  • ഫാക്സ്: +91 11 23088124

യുക്രൈനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി നമ്പര്‍:+380 997300428, +380 997300483

Share
അഭിപ്രായം എഴുതാം