റീട്ടെയ്ല്‍ പണപ്പെരുപ്പം ജനുവരിയില്‍ 6.01 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രകാരം കണക്കാക്കുന്ന, റീട്ടെയ്ല്‍ പണപ്പെരുപ്പം രാജ്യത്ത് ജനുവരി മാസത്തില്‍ 6.01 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (എംഒഎസ്പിഐ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടാതെ, 2021 ഡിസംബറിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.59 ശതമാനത്തില്‍ നിന്ന് 5.66 ശതമാനമായി പുതുക്കി. ജനുവരിയിലെ സിപിഐ വിവരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഉയര്‍ന്ന മാര്‍ജിന്‍ ആയ ആറ് ശതമാനത്തെ നേരിയ തോതില്‍ മറികടന്നു. 2026 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ച് വര്‍ഷ കാലയളവിലേക്ക് റീട്ടെയില്‍ പണപ്പെരുപ്പം ഇരുവശത്തും രണ്ട് ശതമാനം മാര്‍ജിനോടെ നാല് ശതമാനമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ നിര്‍ബന്ധിച്ചിട്ടുണ്ട്

Share
അഭിപ്രായം എഴുതാം