കണ്ണൂര്‍ : കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീടിന് സമീപം റോഡില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. എച്ചൂര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ബാലക്കണ്ടി ഹൗസില്‍ മോഹന്റെ മകന്‍ ജിഷ്‌ണു(26)ആണ് മരിച്ചത്. ഹേമന്ത്, രജിലേഷ്, അനുരാഗ് എന്നിവര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്
2022 ഫെബ3ുവരി 13ന് ഉ്‌ച്ചകഴിഞ്ഞ് 2.20നാണ് സംഭവം. തോട്ടടയിലെ സുനില്‍കുമാറിന്റെ മകന്റെ സിന്ദൂരം എന്ന കല്യാണ വീടിന് സമീപത്തെ റോഡിലായിരുന്നു സംഭവം. കല്യാണ വീട്ടില്‍ ശനിയാഴ്‌ച അര്‍ധരാത്രി 12 ഓടെ ചെറുപ്പക്കാര്‍ പാട്ടുപാടിയതുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായിരുന്നു. ഒടുവില്‍ വാക്കേറ്റത്തിലും കയ്യേറ്റത്തിലുമെത്തിയിരുന്നു.
എച്ചൂര്‍ ഭാഗത്തുനിന്നു വന്ന യുവാക്കളും തദ്ദേശ വാസികളായ യുവാക്കളം ചേരിതിരിഞ്ഞായിരുന്നു വാക്കേറ്റം .ഇതിനിടെ ചിലര്‍ക്ക് മര്‍ദ്ദനമേറ്റതായും പറയുന്നു. ഇന്നലെ രാവിലെ ചാലാട് വധൂഗൃഹത്തില്‍ വച്ചായിരുന്നു തോട്ടടയിലെ ഷമില്‍ രാജിന്റെ വിവാഹം. വിവാഹ ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുളള വിവാഹ പാര്‍ട്ടി വരന്റെ വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയായിരുന്നു സ്ഫോടനം. ജിഷ്‌ണുവിന്റെ തലയോട്ടി റോഡില്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.