കോഴിക്കോട്: കളത്തുംതൊടി വാര്യംവീട് റോഡ് നാടിന് സമർപ്പിച്ചു

കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കളത്തും തൊടി വാര്യംവീട് റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4.5 ലക്ഷം രൂപ ചെലവിലാണ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. 

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി സെയ്താലി, ഗ്രാമപഞ്ചായത്ത് മെമ്പർ പി രാധാകൃഷ്ണൻ, വി ശ്രീജ, ടി.പി സുമ എന്നിവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം