എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

എറണാകുളം: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് ഉത്തരവിറക്കി. 

ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ വിഷ്ണുരാജിനെ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള എംസിസി നോഡല്‍ ഓഫീസറായി നിയമിച്ചു. വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വീപ് ന്റെ നോഡല്‍ ഓഫീസറായി അസിസ്റ്റന്റ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവിനെയും ചുമതലപ്പെടുത്തി. എഡിഎം എസ്.ഷാജഹാനാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ നോഡല്‍ ഓഫീസര്‍. 

മറ്റ് നോഡല്‍ ഓഫീസര്‍മാരുടെ ചുമതലകളും പേരും ചുവടെ:

പോസ്റ്റല്‍ ബാലറ്റ്, ഡമ്മി ബാലറ്റ്, കോവിഡ് പ്രോട്ടോകോള്‍-ഡെപ്യൂട്ടി കളക്ടര്‍ എന്‍.ആര്‍ വൃന്ദാദേവി, പോളിംഗ് ഓഫീസര്‍ വെല്‍ഫെയര്‍-ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ)പി.ബി സുനിലാല്‍, എംസിഎംസി-ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യൂവല്‍, തിരഞ്ഞെടുപ്പ് ചിലവ്-ഫിനാന്‍സ് ഓഫീസര്‍ എം.ഗീത, ഇ.വി.എം മാനേജ്‌മെന്റ്-ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ്, മെറ്റീരിയല്‍ മാനേജ്‌മെന്റ്-ഫെയര്‍കോപി സൂപ്രണ്ട് കെ.ജെ സലോമി, മാന്‍പവര്‍ മാനേജ്‌മെന്റ് ആന്‍ഡ് ട്രയിനിംഗ്-പവര്‍ഗ്രിഡ് സ്‌പെഷല്‍ തഹസില്‍ദാര്‍ ആര്‍.ഹരികുമാര്‍, സി-വിജില്‍-കളക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് ടി.എം ഹാരിസ്, ഐ ടി.സി ആപ്ലിക്കേഷന്‍-സീനിയര്‍ ക്ലര്‍ക്ക് ഐ ടി മിഷന്‍ പ്രതീക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →