ജെഎന്‍യു വൈസ് ചാന്‍സിലറായി ശാന്തിശ്രീ ധൂലിപ്പുടി

ന്യൂഡല്‍ഹി: ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജെഎന്‍യു വൈസ് ചാന്‍സിലറായി നിയമിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് നിയമനവിവരം പുറത്തുവിട്ടത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ശാന്തിശ്രീ. അവര്‍ ഇപ്പോള്‍ മഹാരാഷ്ട്രയിലെ സാവിത്രിബായി ഫൂലെ സര്‍വകലാശാ വൈസ് ചാന്‍സിലറാണ്. 59 വയസ്സുകാരിയായ ശാന്തിശ്രീ പണ്ഡിറ്റ് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിനിയാണ്. ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എംഫില്ലും പിഎച്ച്ഡിയും നേടിയിയത് ജെഎന്‍യുവില്‍ നിന്നാണ്. ‘ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജെഎന്‍യു വൈസ് ചാന്‍സലറായി നിയമിക്കുന്നതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം- വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 1988ല്‍ ഗോവ സര്‍വകലാശാലയില്‍ നിന്നാണ് തുടക്കം. 1993ല്‍ പൂനെ സര്‍വകലാശാലയിലെത്തി. വിവിധ അക്കാദമിക ബോഡികളില്‍ പ്രവര്‍ത്തിപരിചയമുണ്ട്. യുജിസി അംഗമാണ്. ഐസിഎസ്എസ്ആറില്‍ കേന്ദ്ര സര്‍വകലാശാല വിസിറ്റിങ് നോമിനിയായിരുന്നു. 29 പിഎച്ച്ഡികള്‍ക്ക് സൂപ്പര്‍വൈസറായി പ്രവര്‍ത്തിച്ചു. ജെഎന്‍യു വൈസ് ചാന്‍സിലര്‍ ആയിരുന്ന ജഗ്ദീശ് കുമാര്‍ കഴിഞ്ഞ വര്‍ഷം വിരമിച്ചു.

Share
അഭിപ്രായം എഴുതാം