കാസർകോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. അബ്ദുല്‍ റഹിമാന്‍, എം. കെ. വിജയന്‍, കെ. സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍ കെ.പി. ഷെരീഫ്, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് കെ. രഞ്ജിത, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ബി.സന്ധ്യാ ദേവി എന്നിവര്‍ പങ്കെടുത്തു.
കാസർകോട്: തൊഴിലുറപ്പ് പദ്ധതി ഓഫീസ് ഉദ്ഘാടനം ചെയ്തു
