വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ടീം ഇന്ത്യ ഇന്നു കളത്തില്‍

അഹമ്മദാബാദ്: രോഹിത് ശര്‍മയ്ക്കു കീഴില്‍ വെസ്റ്റിന്‍ഡീസിനെതിരായ മൂന്നു മത്സര ഏകദിന പരമ്പരയ്ക്ക് ടീം ഇന്ത്യ ഇന്നു കളത്തില്‍.അഹമ്മദാബാദിലെ നരേന്ദ്ര മോദിസ്റ്റേഡിയത്തില്‍ ഇന്ത്യയിറങ്ങുന്നത് തങ്ങളുടെ 1,000-ാമത് ഏകദിനത്തിന്. ചരിത്രമത്സരം ജയിച്ചുകയറി പരമ്പരയ്ക്കു ശുഭതുടക്കം കുറിക്കാമെന്ന പ്രതീക്ഷയില്‍ ഹിറ്റ്മാനും സംഘവും. ഇം ണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ ആവേശജയം ഇന്ത്യക്കെതിരേ ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തില്‍ കെയ്റണ്‍ പൊള്ളാര്‍ഡിന്റെ നായകത്വത്തിലിറങ്ങുന്ന വിന്‍ഡീസും തയാര്‍. ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളില്‍ തല്‍സമയം കാണാം. കോവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണ് മത്സരം.

ആദ്യ പതിനൊന്നില്‍ ഉറപ്പായിരുന്ന ശിഖര്‍ ധവാന്‍ അടക്കമുള്ള ഏതാനും താരങ്ങള്‍ വൈറസ് ബാധിതരായത് നീലപ്പടയില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയേക്കുമെന്നാണ് അനുമാനം. ധവാനൊപ്പം മറ്റൊരു ഓപ്പണറായ ഋതുരാജ് ഗെയ്ക്ക്വാദും അസുഖബാധിതനായതോടെ ഇഷാന്‍ കിഷനാകും തനിക്കൊപ്പം ബാറ്റിങ് ഓപ്പണ്‍ ചെയ്യുകയെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിക്കഴിഞ്ഞു.ധവാനു പകരം മായങ് അഗര്‍വാള്‍ ടീമിലെത്തിയെങ്കിലും നിര്‍ബന്ധിത ഐസൊലേഷന്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഇഷാന്‍ കിഷനു നറുക്കു വീഴുകയായിരുന്നു. വണ്‍ ഡൗണായി മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെത്തും. ക്യാപ്റ്റന്‍ കുപ്പായം അഴിച്ചശേഷം കോഹ്ലി ഇതാദ്യമായാണ് ജന്മനാട്ടില്‍ ഒരുമത്സരം കളിക്കുന്നത്. കെ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ എല്‍. രാഹുലിനു കീഴില്‍ തരക്കേടില്ലാത്ത ബാറ്റിങ് പ്രകടനമാണു കോഹ്ലി കാഴ്ചവച്ചത്.രാജ്യാന്തര ക്രിക്കറ്റില്‍ രണ്ടു വര്‍ഷത്തിനിടെ സെഞ്ചുറി നേടാന്‍ കഴിയാത്തതിന്റെ ക്ഷീണം ഈ പരമ്പരയില്‍ കോഹ്ലി നികത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോഹ്ലി നിര്‍ത്തിയേടത്തുനിന്നു ടീമിനെ മുന്നോട്ടു നയിക്കുകയെന്ന ദൗത്യമാണ് തനിക്കുള്ളതെന്നു രോഹിത് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട

Share
അഭിപ്രായം എഴുതാം