കേരള ചിക്കൻ: ബ്രഹ്മഗിരിക്ക് 90 ലക്ഷം അനുവദിച്ചു

കേരള ചിക്കൻ പദ്ധതിയിൽ കർഷകർ നേരിടുന്ന കോഴിതീറ്റ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ 90 ലക്ഷം അനുവദിച്ചു. പദ്ധതി നിർവഹണ ഏജൻസിയെന്ന നിലയിൽ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്കാണ് പ്രവർത്തന മൂലധനമായി തുക കൈമാറുക.

നോഡൽ ഏജൻസികൾക്ക് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് (ആർ.കെ.ഐ) വഴി പ്രഖ്യാപിച്ച തുകയിലെ പ്രവർത്തന മൂലധനമായാണ് ബ്രഹ്മഗിരിക്ക് 90 ലക്ഷം അനുവദിച്ച് മൃഗസംരക്ഷണവകുപ്പ് ഉത്തരവിറക്കിയത്.  കോഴിക്കുഞ്ഞ്, കോഴിത്തീറ്റ എന്നിവ സ്വന്തമായി ഉത്പാദിപ്പിച്ച് ഇടനിലക്കാരെ  ഒഴിവാക്കി പദ്ധതി നടത്തിപ്പിലൂടെ ലഭ്യമാകുന്ന അധിക വരുമാനം  കർഷകർക്ക് തന്നെ നൽകുകയും  മിതമായ വിലയിൽ ഗുണമേന്മയുള്ള കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയുമാണ് പദ്ധതിയിലൂടെ ബ്രഹ്മഗിരി ലക്ഷ്യമിടുന്നത്.

Share
അഭിപ്രായം എഴുതാം