ബിവറേജസ് കോർപറേഷൻ 17 പുതിയ സംഭരണ കേന്ദ്രങ്ങൾകൂടി തുറക്കുന്നു

തിരുവനന്തപുരം: ബിവറേജസ് കോർപറേഷന് മദ്യം സൂക്ഷിക്കാൻ സംസ്ഥാനത്ത് 17 പുതിയ സംഭരണ കേന്ദ്രങ്ങൾ കൂടി തുറക്കും. ബെവ്കോ എംഡിയുടെ ശുപാർശയിൽ സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതിൽ രണ്ട് വീതം മദ്യ സംഭരണ കേന്ദ്രങ്ങൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. അവശേഷിക്കുന്ന 11 ജില്ലകളിൽ ഓരോ സംഭരണ കേന്ദ്രങ്ങളുമാണ് തുറക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു

Share
അഭിപ്രായം എഴുതാം