കണ്ണൂർ ആറളം ഫാം – വന്യജീവി ആക്രമണം തടയാൻ പദ്ധതി

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ചെത്തുതൊഴിലാളി മരിക്കാനിടയായ സാഹചര്യത്തിൽ മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതും ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി വനം വന്യജീവി വകുപ്പുമന്ത്രിയുടെയും പട്ടികജാതി-പട്ടിക വർഗ ക്ഷേമ വകുപ്പുമന്ത്രിയുടെയും സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേർന്നു. മന്ത്രിമാരുടെ നേതൃത്വത്തിൽ ഫെബ്രുവരി 7-ന് രാവിലെ 10 ന് ആറളം ഫാം ഓഫീസിൽ വീണ്ടും ഉന്നതതല യോഗം ചേരും. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനൊപ്പം പ്രായോഗിക തലത്തിൽ കൂടുതലായി പരിഗണിക്കേണ്ട കാര്യങ്ങൾ കൂടി മന്ത്രിമാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുന്ന ഉന്നതതലസംഘം ചർച്ച ചെയ്ത് പദ്ധതിക്കു രൂപം നൽകും.

യോഗത്തിൽ വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ, പിന്നോക്ക വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ, മുഖ്യവനംമേധാവി പി.കെ.കേശവൻ, പി.സി.സി.എഫ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, പി.സി.സി.എഫ് നോയൽ തോമസ്, എ.പി.സി.സി.എഫുമാരായ പി.പുകഴേന്തി, രാജേഷ് രവീന്ദ്രൻ, നോർത്തേൺ റീജ്യൺ സി.സി.എഫ് കെ.വി. ഉത്തമൻ, നോർത്ത് സർക്കിൾ സി.സി.എഫ് വിനോദ് കുമാർ, പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയർ ബീന എൽ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം