കുന്നംകുളം: ആംബുലന്‍സ് ജീവനക്കാരോട് ഡോക്ടര്‍ മോശമായി പെരുമാരിയതായി പ്രവര്‍ത്തകരുടെ പരാതി. വഴിയില്‍ കുഴഞ്ഞുവീണ വൃദ്ധനെ പോലീസിന്റെ നിര്‍ദ്ദേശാനുസരണെം കുന്നംകുളം താലൂക്കാശുപത്രിയില്‍ കൊണ്ടുവന്ന ആക്ടസ് ആംബുലന്‍സ് ജീവനക്കാരോടാണ് ഡോക്ടര്‍ മോശമായി പെരുമാറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പരിശോധന നടത്താന്‍പോലും തയ്യാറായില്ല. 2022 ജനുവരി 30ന് ഞായറാഴ്‌ച വകിട്ട അഞ്ചിനാണ് അടുപ്പൂട്ടി റോഡ് പരിസരത്ത് അജ്ഞാതനായ 60 കാരന്‍ കുഴഞ്ഞുവീണ് കിടക്കുന്നതായി കുന്നംകുളം പോലീസിന് വിവരം ലഭിച്ചത്.
പോലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുന്നകുുളം ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ വൃദ്ധനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ആശുപത്രിയിലെത്തിച്ച വൃദ്ധനെ പരിശോധിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആദ്യം വിസമ്മസമ്മതിച്ചതായി ആംബുലന്‍സ് ജീവനക്കാര്‍ പറഞ്ഞു.ഒരുമണിക്കൂര്‍ സമയം കാത്തുനിന്നശേഷം ആംബുലന്‍സ് ജീവനക്കാര്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ വൃദ്ധനെ ആംബുലന്‍സിലില്‍ നിന്നിറക്കാതെ ഡോക്ടര്‍ സ്രവപരിശോധന മാത്രം നടത്തി മരിച്ചുവെന്ന് പറഞ്ഞ് മടങ്ങി പോവുകയായിരുന്നു.
ഡ്യൂട്ടി ഡോക്ടര്‍ ആംബുലന്‍സ് ജീവനക്കാരോട് മോശമായി പെരുമാറിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി .ഈ ഡോക്ടറെക്കുറിച്ച് മുമ്പും നിരവധി പാരതികളുണ്ടെന്ന് ആംബുലന്‍സ് ജീവനക്കാര്‍ സൂചിപ്പിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.