മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രൊഫസര്‍ പദവി: ഏഴുദിവസത്തിനുളളില്‍ വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം : മന്ത്രി ആര്‍ ബിന്ദുവിന്‌ മുന്‍കാല പ്രബല്യത്തില്‍ പ്രൊഫസര്‍ പദവി നല്‍കാന്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചെന്ന പരാതിയില്‍ ഏഴു ദിവസത്തിനുളളില്‍ വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കാലികറ്റ് വി.സി ഡോ.എംകെ ജയരാജിനോട്‌ ആവശ്യപ്പെട്ടു. സേവ്‌ യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മറ്റിയുടെ പരാതിയിലാണ് നടപടി.

മന്ത്രി ആര്‍ ബിന്ദു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുളള തൃശൂര്‍ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷ്‌ അദ്ധ്യാപികയായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി 2021 മാര്‍ച്ചില്‍ ഔദ്യോഗിക പദവിയില്‍ നിന്ന സ്വയം വിരമിക്കുകയായിരുന്നു. ഫ്രൊഫസര്‍ ബിന്ദുവെന്ന പേരില്‍ മന്ത്രി സത്യപ്രതിജ്ഞ ചെയ്‌തത്‌ വിവാദമായതിനെ തുടര്‍ന്ന്‌ മന്ത്രിയുടെ പേരിനൊപ്പമുളള പ്രൊഫസര്‍ പദവി സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ നീക്കം ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →