കോവിഡ്‌ കേസുകളില്ലാത്ത ധാരാവി

മുംബൈ: ഏഷ്യയിലെ ഏറ്രവും വലിയ ചേരികളില്‍ ഒന്നായ ധാരാവിയില്‍ ഇന്ന്‌(28.01.2022) കോവിഡ്‌ കേസുകള്‍ ഇല്ല. കോവിഡ്‌ മൂന്നാംതരംഗം ശക്തായശേഷം ഇതാദ്യമായാണ്‌ ധാരാവിയില്‍ ല്‍ കോവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട ചെയ്യാതിരിക്കുന്നത്‌. 2021 ഡിസംബര്‍ 20നാണ്‌ അവസാനമായി ഇവിടെ കോവിഡ്‌ കേസുകള്‍ പൂജ്യമായത്‌.

40 ആക്ടീവ്‌ കേസാണിവിടെ ആകെയുളളത്‌. ഇവരില്‍ 11 പേര്‍ ആശുപത്രിയിയിലാണ്‌ ജനുവരി 6ന്‌ ഇവിടെ 150 കോവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ടുചെയ്‌തിരുന്നു. ആറരലക്ഷം പേരാണ്‌ ഇവിടെ താമസിക്കുന്നത്‌. 8581 പേര്‍ക്കാണ്‌ ഇവിടെ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നത്‌ അതില്‍ 8121പേരും രോഗമുക്തരായിരുന്നു. ഇവിടത്തെ കോവിഡ്‌ മരണം ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

രാജ്യത്ത്‌ 2022 ജനുവരി 28ന്‌ 2,51,209 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 627 കോവിഡ്‌ മരണംകൂടി റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ ആകെ മരണം 3,47,443 ആയി. നിലവില്‍ 21,05,611പേരാണ്‌ വിവിധ സംസ്ഥാനങ്ങളിിലായി ചികിത്സയിലുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →