കോവിഡ്‌ വാക്‌സിനുകള്‍ക്ക്‌ നിബന്ധനകള്‍ക്ക്‌ വിധേയമായി വാണിജ്യാനുമതി

ന്യൂഡല്‍ഹി: കോവിഡ്‌ പ്രതിരോധ വാക്‌സിനുകളായ കോവിഷീല്‍ഡിനും ,കോ വാക്‌സിനും വാണിജ്യ ഉപയോഗത്തിന്‌ അനുമതി. ഉപാധികളോടെയാണ്‌ അനുമതി . ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യയാണ്‌ അനുമതി നല്‍കിയത്‌. ഈ വാക്‌സിനുകള്‍ക്ക്‌ അടിയന്തിര ഉപയോഗത്തിനുമാത്രമാണ്‌ അനുമതി ഉണ്ടായിരുന്നത്‌. നിബന്ധനകള്‍ക്ക്‌ വിധേയമായാണ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ വാണിജ്യ ആവശ്യങ്ങല്‍ക്ക്‌ അനുമതി നല്‍കിയിട്ടുളളത്‌. വാക്‌സിനുകള്‍ക്ക്‌ പൂര്‍ണ വാണിജ്യ അനുമതി നല്‍കാനായിരുന്നു ഡിസിഐജി വിദഗ്‌ദ സമിതി ശുപാര്‍ശ ചെയ്‌തത്‌.

അതേസമയം കോവിഡ്‌ പ്രതിരോധ വാക്‌സിനുകളായ കോവിഷീല്‍ഡിന്‍റെയും കോവാക്‌സിന്റെയും വില 275 രൂപയാക്കി കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്‌. ഇതിനുപുറമേ 150 രൂപ സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കാനും അനുമതിയുണ്ടാവും. ഇതോടെ രണ്ടുവാക്‌സിനുകളും 425 രൂപക്ക്‌ പൊതു വിപണിയില്‍ ലഭിക്കും. നിലവില്‍ കോവിഷീല്‍ഡിന്‌ 780 രൂപയും കോവാക്‌സിന്‌ 1200 രൂപയും ആണ്‌ പൊതു വിപണിയിലെ വില

Share
അഭിപ്രായം എഴുതാം