റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ വാഹനത്തെ മറി കടന്നതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്തി അഴുക്കുചാലില്‍ എറിഞ്ഞു. ചില്‍ക്കാന നിവാസിയായ മാധ്യമ പ്രവര്‍ത്തകന്‍ സുധീര്‍ സൈനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ യുപി പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ യാത്ര ചെയ്യുകയായിരുന്ന കാറിനെ മോട്ടോര്‍ ബൈക്കിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ മറികടക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതില്‍ പ്രകോപിതരായ മൂന്ന് പേര്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് പ്രതികളെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു- എസ്പി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *