വിദേശത്തുനിന്നെത്തിയവര്‍ക്ക്‌ പ്രത്യേക ക്വാറന്റൈന്‍ ആവശ്യമില്ല.

ന്യൂഡല്‍ഹി : വിദേശത്തുനിന്നെത്തുന്ന കോവിഡ്‌ രോഗികള്‍ക്ക് ഇനിമുതല്‍ പ്രത്യേക ക്വാറന്റൈന്‍ ആവശ്യ മില്ല. എന്നാല്‍ പരിശോധനാഫലം പോസിറ്റീവാകുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. പരിശോധനാഫലം നെഗറ്റീവ്‌ ആയശേഷവും വീടുകളില്‍ ഏഴു ദിവസം കവിയണം എട്ടാംദിവസം ആര്‍.ടിപിസിആര്‍ പരിശോധനക്ക് വിധേയരാകണം.

മറ്റുരാജ്യങ്ങളില്‍ നിന്നുവരുന്ന കോവിഡ്‌ പോസിറ്റീവായ യാത്രക്കാര്‍ക്കും അപകട സാധ്യതകൂടിയ രാജ്യങ്ങളില്‍ നിന്നുവരുന്ന യാത്രക്കാര്‍ക്കും ഇതുവരെ പ്രത്യേക ക്വാറന്റൈന്‍ ബാധകമായിരുന്നു. കോവിഡ്‌ ലക്ഷണങ്ങള്‍ കാണിക്കുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കുകയും ചെയ്യുമെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share
അഭിപ്രായം എഴുതാം