ഒരാളെയും കുടിയിറക്കാൻ ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ആരെയും കുടിയിറക്കാനല്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം ആരെയും കുടിയിറക്കില്ല. ഒരാളെയും കുടിയിറക്കാൻ ഉത്തരവ് ഇറക്കിയിട്ടില്ല. അനർഹമായ പട്ടയങ്ങൾ മാത്രം റദ്ദാക്കാൻ കഴിയില്ല, അതുകൊണ്ട് എല്ലാം റദ്ദാക്കും. അർഹതയുള്ളവർക്ക് പുതിയ പട്ടയം രവീന്ദ്രൻ പട്ടയം തിരികെ വാങ്ങി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പട്ടയങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സാധ്യത തള്ളാതെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

പട്ടയം നൽകിയതിൽ അധികാരികൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ പിഴവാണ്. ഇത് തിരുത്താനാണ് പുതിയ നീക്കം. 2019 ലാണ് അനർഹരെ ഒഴിവാക്കാൻ തീരുമാനിച്ചത്. 2019 ജൂൺ 17ന് എൽഡിഎഫ് യോഗം ചേർന്നു. അർഹരായവർക്ക് പട്ടയം ലഭിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. പതിച്ച് കൊടുക്കുന്ന സമയത്ത് അർഹതയുണ്ടായിരുന്നവർക്ക് പട്ടയം പുതുക്കി നൽകാൻ 2019 ഡിസംബറിൽ തീരുമാനിച്ചു. 33 പട്ടയങ്ങൾ നേരത്തെ റദ്ദാക്കി 28 പട്ടയങ്ങൾ വീണ്ടും അനുവദിക്കാൻ ദേവികുളം താലൂക്കിൽ നടപടി എടുത്തു. 532 രവീന്ദ്രൻ പട്ടയങ്ങൾ ആണുള്ളത്. രവീന്ദ്രന് പട്ടയം നൽകാൻ യാതൊരു അധികാരവുമില്ല എന്നും മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →