നിര്‍ദ്ദിഷ്ട വായ്പാ അക്കൗണ്ടുകളില്‍ വായ്പയെടുത്തവര്‍ക്ക് ( 1-03-2020 മുതല്‍ 31.08.2020 വരെ) കൂട്ടുപലിശയും ക്രമപലിശയും തമ്മിലുള്ള വ്യത്യാസം എക്‌ഗ്രേഷ്യയായി അനുവദിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ (എല്‍.ഐ) സമര്‍പ്പിച്ച നഷ്ടപരിഹാര കണക്കിന്റെ ബാക്കിയായുള്ള 973.74 കോടി രൂപ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഗുണഫലങ്ങള്‍:
മൊറട്ടോറിയം സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിഗണിക്കാതെ ദുരിതമനുഭവിക്കുന്നവരും/ദുര്‍ബലരുമായ വിഭാഗത്തില്‍പ്പെട്ടവരേയും അതിന് തുല്യമായി ചെറുകിട വായ്പക്കാരെയും ആറുമാസത്തെ മൊറട്ടോറിയം കാലത്തെ കൂട്ടുപലിശയും ക്രമപലിശയും തമ്മിലുള്ള വ്യത്യാസം എക്‌ഗ്രേഷ്യയായി നല്‍കുന്നത് ഈ മഹാമാരികാലത്തെ സമ്മര്‍ദ്ദം താങ്ങി സ്വന്തംകാലില്‍ നില്‍ക്കാന്‍ സഹായിക്കും.
പദ്ധതിക്കായുള്ള പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ആ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഈ 973.74 കോടി വിതരണം ചെയ്യും.