ഇന്ത്യന്‍ പുനരുപയോഗ ഊര്‍ജവികസന ഏജന്‍സി ലിമിറ്റഡിന് (ഐആര്‍ഇഡിഎ) 1,500 കോടിയുടെ ധനസഹായം നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി ഇന്ത്യന്‍ പുനരുപയോഗ ഊര്‍ജവികസന ഏജന്‍സി ലിമിറ്റഡിന് (ഐആര്‍ഇഡിഎ) 1,500 കോടി രൂപയുടെ ധനസഹായം നല്‍കുന്നതിന് അംഗീകാരം നല്‍കി.

ഈ ധനസഹായം പ്രതിവര്‍ഷം 10,200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 7.49 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനു തുല്യമായ അളവില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് ബഹിര്‍ഗമനം കുറയ്ക്കാനും സഹായിക്കും.


കേന്ദ്ര സര്‍ക്കാര്‍ ഓഹരി ഇനത്തില്‍ അനുവദിക്കുന്ന 1,500 കോടി രൂപ ഐആര്‍ഇഡിഎയെ ഇനിപ്പറയുന്ന കാര്യങ്ങളില്‍ സഹായിക്കും:

1. പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഏകദേശം 12,000 കോടി രൂപ കടം കൊടുക്കുന്നതിന് സഹായിക്കും. ഇത് ഏകദേശം 3500-4000 മെഗാവാട്ടിന്റെ അധികശേഷിക്കായുള്ള പുനരുപയോഗ ഊര്‍ജ്ജ മേഖലയുടെ കടാവശ്യങ്ങള്‍ നിറവേറ്റും.

2. അതിന്റെ അറ്റവരുമാനം മെച്ചപ്പെടുത്തും. അതുവഴി അധികമായി പുനരുപയോഗ ഊര്‍ജ്ജമേഖലയെ സാമ്പത്തികമായി മെച്ചപ്പെടുത്തുകയും കേന്ദ്രഗവണ്‍മെന്റിന്റെ ലക്ഷ്യം നിറവേറ്റുന്നതിലേക്ക് നയിക്കുകയും ചെയ്യും.

3. കടം കൊടുക്കാനും വാങ്ങാനുമുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി മൂലധന-അപായസാധ്യത ആസ്തി അനുപാതം (സിആര്‍എആര്‍) വര്‍ധിപ്പിക്കും.

പുനരുപയോഗ ഊര്‍ജ്ജ മേഖലയ്ക്കായുള്ള സവിശേഷ ബാങ്കിതര ധനകാര്യ സ്ഥാപനമായി 1987ല്‍ സ്ഥാപിക്കപ്പെട്ട ഐആര്‍ഇഡിഎ, എംഎന്‍ആര്‍ഇയുടെ അധികാര പരിധിയിലുള്ള ഒരു മിനി രത്ന (കാറ്റഗറി-1) കമ്പനിയാണ്. സാങ്കേതിക-വാണിജ്യരംഗങ്ങളില്‍ വൈദഗ്ധ്യമുള്ള, 34 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള ഐആര്‍ഇഡിഎ, ബാങ്ക്/എഫ്എല്‍ എന്നിവയ്ക്ക് പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വായ്പകള്‍ നല്‍കാനും മറ്റും ആത്മവിശ്വാസമേകുന്നു.

Share
അഭിപ്രായം എഴുതാം