കാസർകോട്: ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ക്ഷീരസമൃദ്ധി പദ്ധതി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം അബ്ദുല്‍ റഹ്‌മാന്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജീജ സി കൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ വി ഗീത, പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗം ടി ശോഭന, ബിഡിഒ സന്ധ്യാദേവി, തുടങ്ങിയവര്‍ സംസാരിച്ചു. അമ്പങ്ങാട് ക്ഷീര സംഘം പ്രസിഡണ്ട് കെ കുഞ്ഞിരാമന്‍ സ്വാഗതവും ക്ഷീര വികസന ഓഫീസര്‍ വി മനോഹരന്‍ നന്ദിയും പറഞ്ഞു.