സംശുദ്ധര്‍ ബിജെപിയില്‍ നിന്നു: കൈകളില്‍ ചോരപുരണ്ടവര്‍ എസ്പിയിലേക്ക് പോയെന്നും കേന്ദ്രമന്ത്രി

ലഖ്നൗ: സംശുദ്ധ സ്വഭാവമുള്ളവര്‍ ബി.ജെ.പിയില്‍ ചേരുന്നു. കൈകളില്‍ ചോരപുരണ്ട കലാപകാരികള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നുവെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നവരെ വിമര്‍ശിച്ചാണ് പ്രസ്താവന.കലാപമുണ്ടാക്കുന്നവരാണ് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സമാജ്വാദി പാര്‍ട്ടി എം.എല്‍.എമാര്‍ ജയിലിലോ അല്ലെങ്കില്‍ ജാമ്യത്തിലോ ആണെന്നും കാണ്‍പുര്‍ മുന്‍ പോലീസ് കമ്മിഷണര്‍ അസിം അരുണ്‍ ബി.ജെ.പിയില്‍ ചേരുന്ന ചടങ്ങില്‍ അനുരാഗ് താക്കൂര്‍ പറഞ്ഞു.ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പുറത്തിറക്കിയ സ്ഥാനാര്‍ഥിപ്പട്ടികയെയും മന്ത്രി പരിഹസിച്ചു. പട്ടികയിലെ ആദ്യ പേരുകാരന്‍ ജയിലിലും രണ്ടാമന്‍ ജാമ്യത്തിലുമാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം