റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാറ്റി വച്ച് തമിഴ്‌നാട്

January 17, 2022 - 11:05 am

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഈ മാസം 19 മുതല്‍ നടത്താനിരുന്ന പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.സ്‌കൂളുകള്‍ക്ക് ഈ മാസം 31 വരെ അവധിയാണ്. സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷമെത്തിയതോടെയാണു സര്‍ക്കാരിന്റെ തീരുമാനം. നേരത്തേ, ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകള്‍ക്ക് ഈ മാസം 20 വരെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതാണ് 31 വരെ നീട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *