കാസർകോട്: കളക്ടറേറ്റില്‍ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു

കാസർകോട്: ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റില്‍ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു. ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) വി സൂര്യനാരായണന്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി. അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് ഓഫീസര്‍ സുദീപ് ബോസ് സംസാരിച്ചു. യൂത്ത് വളണ്ടിയര്‍ സനൂജ വി   സ്വാഗതവും ലതീഷ് എം നന്ദിയും പറഞ്ഞു. നാഷണല്‍ ട്രയിനര്‍ ജോസ് തയ്യില്‍ സ്വാമി വിവേകാനന്ദന്റെ ജീവിതവും പഠിപ്പിച്ച കാര്യങ്ങളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

Share
അഭിപ്രായം എഴുതാം