കോഴിക്കോട്: വനിതാ ഉദ്യോഗാർഥികളുടെ തൊഴിൽ മേള – 119 പേർക്ക് തൊഴിൽ ലഭിച്ചു

കോഴിക്കോട്: കേരള നോളജ് ഇക്കോണമി മിഷൻ നടത്തി വരുന്ന തൊഴിൽ മേളകളുടെ ഭാഗമായി ജില്ലയിൽ വനിതാ ഉദ്യോഗാർഥികൾക്ക് മാത്രമായി പ്രൊവിഡൻസ് വിമൻസ് കോളേജിൽ നടത്തിയ തൊഴിൽ മേളയിൽ 119 പേർക്ക് തൊഴിൽ ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മേള ഉദ്ഘാടനം ചെയ്തു. വിവിധ കാരണങ്ങളാൽ കരിയർ ബ്രേക്ക് വന്ന വനിതകൾക്കായാണ് മേള സംഘടിപ്പിച്ചത്.  

മികച്ച ഉദ്യോഗാർത്ഥികളെ അന്വേഷിച്ച് 30  കമ്പനികൾ മേളയിൽ പങ്കെടുത്തു.  645 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 707 ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്ക് ഹാജരായി.   ജോലിക്ക് തെരഞ്ഞെടുത്തവരെ കൂടാതെ 435 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.  

നൈപുണ്യവും വൈദഗ്ധ്യവും ഉള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ് മേളയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Share
അഭിപ്രായം എഴുതാം