ഹൈദരാബാദ്: സില്‍വര്‍ലൈന്‍ വിവാദത്തില്‍ പ്രതികരിക്കാതെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തനാണെന്ന് യച്ചൂരിയുടെ പ്രതികരണം. സിൽവർ ലൈൻ പദ്ധതിയിൽ സിപിഐഎം നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഹൈദരാബാദിൽ ആരംഭിച്ചു.
കോൺഗ്രസുമായുള്ള ബന്ധം സിപിഐഎം രാഷ്ട്രീയ പ്രമേയത്തിലൂന്നിയെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. കരട് രാഷ്ട്രീയ പ്രമേയം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്‌ത് അംഗീകരിക്കും. പാർട്ടി കോൺഗ്രസിന് രണ്ട് മാസം മുൻപ് റിപ്പോർട്ട് കീഴ്ഘടകങ്ങളിൽ ചർച്ചയ്ക്ക് അയക്കും. ദേശീയ തലത്തിൽ രൂപീകരിക്കുന്ന പ്രതിപക്ഷ സഖ്യം സംബന്ധിച്ച് പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.