പുതിയതായി സംരംഭകത്വം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവർക്കുമായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മലബാർ മേഖലയിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. ജനുവരി 24ന് കോഴിക്കോട് നടക്കുന്ന പരിപാടിയിൽ പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിലുള്ളവർക്ക് പങ്കെടുക്കാം. ജനുവരി 15 വരെ നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0471 2770534 എന്ന നമ്പരിലോ nbfc.coordinator@gmail.com ലോ ബന്ധപ്പെടണം.