ബിപിന്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ കോപ്റ്റര്‍ അപകടകാരണം പൈലറ്റിന്റെ പിഴവെന്ന് സേന

ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തിന്റെ കാരണം പൈലറ്റിന്റെ പിഴവാെണെന്നു സേനാവൃത്തങ്ങള്‍. തമിഴ്നാട്ടിലെ സുലൂര്‍ വ്യോമസേനാ താവളത്തില്‍ നിന്നു ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ കൂനൂരിലാണ് ജനറല്‍ റാവത്തും ഭാര്യ മധുലികയും മറ്റു 12 പേരും സഞ്ചരിച്ച മി 17 വി5 ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. പൈലറ്റിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലിരിക്കേ മറ്റൊരു പ്രതലത്തിലേക്കോ വെള്ളത്തിലേക്കോ മറ്റൊരു തടസവസ്തുവിലേക്കോ അബദ്ധത്തില്‍ പറന്നുകയറുന്നതിനെയാണ് സിഫിറ്റ് എന്നു പറയുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പറയുന്നതനുസരിച്ച് നിയന്ത്രണം നഷ്ടമായി എന്നതിന്റെ സൂചനപോലുമില്ലാതെ മറ്റൊരു പ്രതലത്തിലേക്ക് ഇടിച്ചുകയറിയുണ്ടാകുന്ന അപകടങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഇതാണ് കൂനുരിലും സംഭവിച്ചത്.

Share
അഭിപ്രായം എഴുതാം