മോദിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാവീഴ്ച: വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് ഭരണകൂടെത്തെയും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയെയും വിമര്‍ശിച്ചു കോണ്‍ഗ്രസ് നേതാവ്. പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രചാരണകമ്മിറ്റി ചെയര്‍മാനും മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുനില്‍ ഝാക്കര്‍ ആണ് കടുത്ത വിമര്‍ശനമുയര്‍ത്തിയത്. ഇന്നു നടന്നത് അംഗീകരിക്കാനാവില്ല. ഫിറോസാബാദില്‍ നടന്ന ബി.ജെ.പിയുടെ രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്യാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമായിരുന്നു. അങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്”-സുനില്‍ ഝാക്കര്‍ പറഞ്ഞു. പാര്‍ട്ടിയിലെ ആഭ്യന്തരകലഹത്തെത്തുടര്‍ന്ന് മൂന്ന് മാസം മുമ്പ് ക്യാപ്റ്റന്‍ അമരീന്ദന്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവച്ചപ്പോള്‍ പകരക്കാരനാകുമെന്നു കരുതിയവരില്‍ പ്രമുഖനാണ് ഝാക്കര്‍.

Share
അഭിപ്രായം എഴുതാം