പത്തനംതിട്ട: പ്രതിവര്‍ഷം 300 മുട്ടകളോളം ലഭ്യമാകുന്ന രണ്ടുമാസം പ്രായമായതും, എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും നല്‍കിയിട്ടുള്ളതുമായ ബി.വി. 380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിപണനത്തിന് തയ്യാറായി. ആവശ്യമുള്ളവര്‍ തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ഫാം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 8078572094.