പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. പെരുമ്പാവൂര്‍ നാരായപ്പറമ്പില്‍ മണികണ്ഠനാണ് ഭാര്യ ബിന്ദുവിനെയും മകള്‍ ലക്ഷ്മിപ്രിയയെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

01/01/22 ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് സമീപം പെട്ടിക്കട നടത്തുകയാണ് കുടുംബം. ബാങ്കില്‍ നിന്ന് പണമെടുത്ത് നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

ബിന്ദുവിനും മകള്‍ക്കും കഴുത്തിനാണ് പരുക്കേറ്റത്. രക്തപ്രവാഹം അമിതമായതിനെ തുടര്‍ന്ന് ബിന്ദുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
അഭിപ്രായം എഴുതാം