റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്.സുദേവൻ തുടരും. ജില്ലാ കമ്മിറ്റിയിൽ 16 പുതുമുഖങ്ങളെ ഉൾപ്പെടുത്തി. 12 പേരെ ഒഴിവാക്കി. വനിതാ പ്രാതിനിധ്യം വർധിച്ചപ്പോൾ ചിന്താ ജെറോം, അയിഷാ പോറ്റി, സബിതാ ബീഗം, സുജ ചന്ദ്രബാബു എന്നിവർ പുതിയ അംഗങ്ങളായി ജില്ലാ കമ്മിറ്റിയിൽ എത്തി.

കമ്മിറ്റിയിൽ 6 പേർ വനിതകളാണ്‌. പ്രസന്ന ഏണസ്റ്റ്, സി രാധാമണി, സുജാ ചന്ദ്രബാബു, അഡ്വ. സബിദാ ബീഗം, അഡ്വ. ഐഷാപോറ്റി, ചിന്താജെറോം എന്നിവരാണ്‌ വനിതകൾ.

നേരത്തെ ഉണ്ടായിരുന്ന 42 അംഗ കമ്മിറ്റി 46 ആയി ഉയർത്തി. ഇരവിപുരം എംഎൽഎ എം.നൗഷാദും ജില്ലാ കമ്മിറ്റിയിലുണ്ട്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി.ആർ.വസന്തനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. കരുനാഗപ്പള്ളിയിൽ വിഭാഗീയത തുടരുന്നതാണ് വസന്തന് വിനയായത് എന്നാണു റിപ്പോർട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *