വൈഷ്ണോ ദേവി ക്ഷേത്രത്തിലെ അപകടം: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കത്രയിലേക്ക് പുറപ്പെട്ടു

കത്ര: ജമ്മു കശ്മീരിലെ കത്രയില്‍ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 12 പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റ്നെന്റ് ഗവര്‍ണര്‍ മേജര്‍ സിന്‍ഹ അന്വേഷണം പ്രഖ്യാപിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി(ആഭ്യന്തരം), എഡിജിപി(ജമ്മു), ഡിവിഷണല്‍ കമ്മീഷണര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. സംഭവത്തെക്കുറിച്ച് നേരിട്ട് അന്വേഷിക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് കത്രയിലേക്ക് പുറപ്പെട്ടു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച തീര്‍ത്ഥാടനം പുനരാരംഭിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മേജര്‍ സിന്‍ഹ 10 ലക്ഷം നഷ്ടപരിഹാരം പ്രഖാപിച്ചു. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും ലഭിക്കും. കേന്ദ്ര സര്‍ക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം. പരിക്കേറ്റവര്‍ക്ക് 50,000 രൂപ ലഭിക്കും.

Share
അഭിപ്രായം എഴുതാം