തിരുവനന്തപുരം ജില്ലാ വനിതാ ശിശുവികസന ഓഫീസ് കോമ്പൗണ്ടില്‍ അപകടകരമായി നില്‍ക്കുന്ന പ്ലാവ്, മാവ്, ബദാം തുടങ്ങിയ മരങ്ങള്‍ ലേലം ചെയ്യുന്നു. ജനുവരി 28 ന് ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10 നും 12നും ഇടയില്‍ ലേലത്തുകയായ 2000 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് 2000 രൂപയുടെ ഡി ഡി നിരതദ്രവ്യമായി ഉള്‍പ്പെടുത്തിയ മുദ്രവെച്ച കവറില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. നിരതദ്രവ്യം പണമായും അടയ്ക്കാവുന്നതാണെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28 രാവിലെ 11.30 വരെ. ഫോണ്‍- 8921697457.