പത്തനംതിട്ട: ക്ലീന്‍ ഇന്ത്യ യൂത്ത് ക്ലബ് അവാര്‍ഡ്

പത്തനംതിട്ട: ജില്ലയില്‍ നെഹ്‌റു യുവ കേന്ദ്ര ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ ഒക്ടോബര്‍ 31 വരെ നടത്തിയ ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്‍ പരിപാടിയുടെ ഭാഗമായി ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ യൂത്ത് ക്ലബ്ബുകളെ ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി അധ്യക്ഷയായ സമിതി തെരഞ്ഞെടുത്തു. പ്ലാസ്റ്റിക് ശുചീകരണം, സാനിറ്റൈസഷന്‍ എന്നീ  പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. പറക്കോട് കൈതക്കല്‍ ബ്രദേഴ്‌സ് കല സാംസകാരികകേന്ദ്രത്തിന് ഒന്നാം സ്ഥാനവും കോന്നി മാരൂര്‍ പാലം ചിത്തിര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, റാന്നി  മോതിരവയല്‍ യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Share
അഭിപ്രായം എഴുതാം