കോഴിക്കോട്: ജൈവമഞ്ഞള്‍ കൃഷി- ഏകദിന ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: ജൈവമഞ്ഞള്‍ കൃഷിയെക്കുറിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. തലക്കുളത്തൂര്‍ ഗാമപഞ്ചായത്ത് പ്രസിഡന്റ്  കെ.കെ.ശിവദാസന്‍ ഉദ്ഘടാനം ചെയ്തു. ജൈവമഞ്ഞള്‍കൃഷിയെ പറ്റിയും മഞ്ഞള്‍ പുഴുങ്ങുന്നതിനും പോളിഷ് ചെയ്യുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യയെക്കുറിച്ചും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.കെ.തങ്കമണി വിശദീകരിച്ചു. 

ടി.എം.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശില്പശാലയില്‍ കെ.വി.ഗിരീഷ്‌കുമാര്‍ സ്വാഗതവും  ഭരതന്‍ നന്ദിയും രേഖപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഗീത, കൃഷി ഓഫീസര്‍ ദീപ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിവിധ കാര്‍ഷിക ഉപകരണങ്ങള്‍ കര്‍ഷര്‍ക്ക് വിതരണം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →