പത്തനംതിട്ട: വനിതാ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കും

പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വയംതൊഴില്‍ വായ്പ നല്‍കും. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു/ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ മേഖല മാനേജര്‍, ജില്ലാഓഫീസ്, പണിക്കന്റത്തു ബില്‍ഡിംഗ്, രണ്ടാംനില, കോളജ്റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ അയയ്ക്കാം.  ഫോണ്‍ : 8281552350.

Share
അഭിപ്രായം എഴുതാം