വിക്രം മിശ്രി ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വിക്രം മിശ്രിയെ നിയമിച്ചു. ഡിസംബര്‍ 11വരെ ചൈനീസ് അംബാസിഡറായിരുന്നു. പ്രദീപ് കുമാര്‍ റാവത്താണ് പുതിയ ചൈനീസ് അംബാസിഡര്‍. 1989 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ മ്യാന്‍മാര്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നയതന്ത്ര മേധാവിയായി പ്രവര്‍ത്തിച്ചു. ഇന്‍ഡൊ, ചൈന സംഘര്‍ഷ സമയത്ത് ചൈനീസ് അംബാസിഡറായി പ്രവര്‍ത്തിച്ചു. ചൈനയുമായി ബന്ധപ്പെട്ട പല നിര്‍ണായക ചര്‍ച്ചകളും നയിച്ച പരിചയമുണ്ട്. ഗല്‍വാന്‍ താഴ് വരയിലെ 2020 ജൂണിലെ അനിഷ്ടസംഭവം നടക്കുമ്പോഴും മിശ്രിയായിരുന്നു നയതന്ത്രമേധാവി. വിദേശകാര്യ വകുപ്പിലും പ്രധാനമന്ത്രിയുടെ ഓഫിസിലും യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ പല മിഷനുകലും അംഗമായിരുന്നു. 2012-14 കാലത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2014ല്‍ മോദിയുടെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 1997ല്‍ മുന്‍ പ്രധാനമന്ത്രി ഗുജ്റാളിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുമുണ്ടായിരുന്നു. ശ്രീനഗര്‍ സ്വദേശി. ഡല്‍ഹി ഹിന്ദു കോളജില്‍ പഠിച്ചു. എംബിഎ ബിരുദധാരിയാണ്. നേരത്തെ സിനിമാ മേഖലയിലും പ്രവര്‍ത്തിച്ചു.

Share
അഭിപ്രായം എഴുതാം