മമ്മൂട്ടിക്കൊപ്പം കേക്ക് മുറിച്ചും ബിരിയാണി വിളമ്പിയും ക്രിസ്‍മസ് ആഘോഷിച്ച് CBI 5 ന്റെ അണിയറപ്രവര്‍ത്തകരും മറ്റു താരങ്ങളും. ക്രിസ്‍മസ് കേക്ക് മുറിച്ചതും ബിരിയാണി വിളമ്ബാന്‍ മുന്നില്‍ നിന്നതും മമ്മൂട്ടിയായിരുന്നു.കേക്ക് കഷണങ്ങള്‍ സംവിധായകന്‍ കെ.മധു, തിരക്കഥാകൃത്ത് എസ്. എന്‍. സ്വാമി, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ,മുകേഷ് ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും വായില്‍ വെച്ചു കൊടുത്ത് ആഘോഷങ്ങള്‍ക്ക് മമ്മൂട്ടി തുടക്കമിട്ടു. മമ്മൂട്ടി അണിയറ പ്രവര്‍ത്തകര്‍ക്ക് ആഹാരം നല്‍കുവാനും സജീവമായി ഉണ്ടായിരുന്നു.
നവംബര്‍ 29 ന് പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും. മമ്മൂട്ടി സെറ്റില്‍ അടുത്തിടെയാണ് ചേര്‍ന്നത്.മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറെ ശ്രദ്ധേയമായ സിബിഐ സീരീസിലെ അഞ്ചാം പതിപ്പാണ് സിബിഐ.
സേതുരാമയ്യരുടെ അഞ്ചാം വരവ് ഒരു ഒന്നൊന്നര വരവ് തന്നെ ആയിരിക്കും. പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട് സിബിഐ അഞ്ചാം സിരീസ് എത്തുമ്പോൾ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോൾ പല മാറ്റങ്ങളും ചിത്രത്തിനുണ്ട് എന്നാണ് റിപ്പോര്ട്ടുകള്.