റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിക്കപ്പ് വാൻ ഇടിച്ച് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

December 25, 2021 - 8:25 am

മലപ്പുറം: പരീക്ഷ കഴിഞ്ഞു മാതാവിനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനി പിക്കപ്പ് വാൻ ഇടിച്ചു മരിച്ചു. ഗുരുവായൂർ മമ്മിയൂർ മുസല്യം വീട്ടിൽ റഹീമിന്റെ മകൾ ഹയ (13) ആണ് മരിച്ചത്.മാതാവ് സുനീറ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം പാവിട്ടപ്പുറത്തായിരുന്നു അപകടം. തൃശൂരിൽനിന്ന് ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹയയെ രക്ഷിക്കാനായില്ല.

പെരുമ്പിലാവ് അൻസാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഹയ. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *