തൃശ്ശൂർ: ഇ- ശ്രം രജിസ്ട്രേഷന്‍ ഡിസംബര്‍ 31 വരെ

തൃശ്ശൂർ: അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇ-ശ്രം പോര്‍ട്ടലില്‍ ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം. ജില്ലയില്‍ ഇതുവരെ മൂന്ന് ലക്ഷം അസംഘടിത തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ ലേബര്‍ ഓഫീസര്‍ എം എം ജോവിന്‍ പറഞ്ഞു. അസംഘടിത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഇ-ശ്രം പോര്‍ട്ടലില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ജില്ലാതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലയിലെ 3016 അങ്കണവാടികളുടെ രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ വേഗത്തിലാക്കും. ജില്ലയിലെ സി എസ് സി അക്ഷയ സെന്ററുകളുടെ സഹായത്തോടെ ഓരോ പഞ്ചായത്തുകളിലും ഓപ്പറേറ്റര്‍മാരുടെ ലഭ്യത അനുസരിച്ച് രജിസ്ട്രേഷന്‍ വേഗത്തിലാക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →