പാലക്കാട്: അനെര്‍ട്ട് സൗരോര്‍ജ പദ്ധതികള്‍: സ്‌പോട്ട് രജിസ്‌ട്രേഷന്‍ 23ന്

പാലക്കാട്: അനെര്‍ട്ട് മുഖാന്തിരം നടപ്പാക്കുന്ന സൗരോര്‍ജവത്ക്കരണ പദ്ധതികളായ സൗരതേജസ് (മേല്‍ക്കൂര സൗരോര്‍ജവത്ക്കരണം), പി.എം – കെ.യു.എസ്.യു.എം. സ്‌കീം (കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പാമ്പുകളുടെ സൗരോര്‍ജവത്ക്കരണം) എന്നിവയുടെ സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 23ന് ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ എതിര്‍വശത്തെ തെരടപ്പുഴ ബില്‍ഡിങിലെ അനെര്‍ട്ട് ജില്ലാ ഓഫീസില്‍  നടത്തും. സൗര തേജസ് സ്‌കീമിന് 1225 രൂപയും പി.എം- കെ.യു.എസ്.യു.എം സ്‌കീമിന് 521 രൂപയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ ആധാര്‍ കാര്‍ഡ്, കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ ബില്‍ സഹിതം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 0491 2504182.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →