ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യക്കു കാലിടറി. നിലവിലെ ചാമ്പ്യനായ ഇന്ത്യയെ ജപ്പാന്‍ 5-3 നാണു തോല്‍പ്പിച്ചത്. റൗണ്ട് റോബിന്‍ ലീഗില്‍ ഇന്ത്യ ജപ്പാനെ 6-0 ത്തിനു തോല്‍പ്പിച്ചിരുന്നു. ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലാണു ഫൈനല്‍.
ഇന്നു നടക്കുന്ന വെങ്കലപ്പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ നേരിടും. ഇന്നലെ രാവിലെ നടന്ന ഒന്നാം സെമിയില്‍ ദക്ഷിണ കൊറിയ പാകിസ്താനെ 6-5 നു തോല്‍പ്പിച്ചു. ജപ്പാനു വേണ്ടി ഷോട്ട യാമാഡ, റയ്കി ഫുജിഷിമ, യോഷികി കിരിഷിത, കോസി കാവാബി, റിയോമ ഓക എന്നിവര്‍ ഗോളടിച്ചു.ഇന്ത്യക്കു വേണ്ടി ഹാര്‍ദിക് സിങ് ഇരട്ട ഗോളുകളും ഹര്‍മന്‍പ്രീത് സിങ് ഒരു ഗോളുമടിച്ചു. ജപ്പാനെതിരേ നടന്ന 18 മത്സരങ്ങളില്‍ 16 ലും ഇന്ത്യയാണു ജയിച്ചത്.

