കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹാല്‍ദിയയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം. മൂന്നുപേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്. പരിക്കേറ്റ 37 പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി.