ഇടുക്കി: ക്ഷീര കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്ന പദ്ധതി: ആദ്യ ഗഡു വിതരണം ചെയ്തു

ഇടുക്കി: കട്ടപ്പന നഗരസഭയുടെ 2021-2022 സാമ്പത്തിക വര്‍ഷം അയ്യന്‍ങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ക്ഷീര കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്ന പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്തുവെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ജോബി അറിയിച്ചു. ക്ഷീര കര്‍ഷക മേഖലയിലേയ്ക്ക് കൂടുതല്‍ പേര്‍ കടന്നുവരുന്നതിന്  ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ക്ഷീര കര്‍ഷക്കുളള ചെക്ക് വിതരണം നഗരസഭ ചെയര്‍പേഴ്സണ്‍ നിര്‍വ്വഹിച്ചു. യോഗത്തിന് നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഏലിയാമ്മ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ സ്വാഗതം ആശംസിച്ചു.  കൗണ്‍സിലര്‍മാരായ രാജന്‍ കാലാച്ചിറ, പ്രശാന്ത് രാജു, ഷാജി കൂത്തോടിയില്‍, തങ്കച്ചന്‍ പുരയിടം, ബിനു കേശവന്‍, ജെസി ബെന്നി, ഐബിമോള്‍ രാജന്‍, ബീന ടോമി, ബീന സിബി, ലീലാമ്മ ബേബി, നിഷ. പി.എം, ജൂലി റോയി, ധന്യ അനില്‍, ബിന്ദു ലതാ രാജു, ഷജി തങ്കച്ചന്‍, സജിമോള്‍ ഷാജി, രജിത രമേഷ്, സുധര്‍മ്മ മോഹനന്‍, എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം