സാന്റിയാഗോ: മുന്‍ വിദ്യാര്‍ഥി നേതാവും ഇടതുപക്ഷ നിലപാടുകാരനുമായ 35കാരന്‍ ഗബ്രിയേല്‍ ബോറിക് ചിലി പ്രസിഡന്റ്. 1990നു ശേഷം അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് അദ്ദേഹം.ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് 55.87% വോട്ട് ലഭിച്ചു. മുഖ്യഎതിരാളിയും വലതുപക്ഷ നിലപാടുകാരനുമായ ജോസ് ആന്റോണിയോ കാസ്റ്റിന് 44.13% വോട്ട് ലഭിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് 11ന് ബോറിക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അഴിമതിക്കെതിരേ നടന്ന ജനമുന്നേറ്റമാണു ബോറിക്കിനു കരുത്തായത്.
പത്തുവര്‍ഷം മുന്‍പ്, ചിലെയില്‍ വിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിച്ചതിനെതിരേ നടന്ന സമരത്തിലൂടെയാണു ബോറിക് ശ്രദ്ധേയനായത്. ഭരണപരിചയവുമില്ലാത്ത നേതാവുകൂടിയാണ് അദ്ദേഹം.