കാവലിന്റെ നെറ്റ് ഫ്ലിക്സ് റിലീസ് ഡിസംബർ 27 ലേക്ക് മാറ്റി.

നവംബര്‍ 25ന് റിലീസ് ചെയ്ത് ഇപ്പോള്‍ മികച്ച വിജയം നേടി മുന്നേറുന്ന സുരേഷ് ഗോപി ചിത്രമാണ് കാവൽ . നിഥിൻ രജ്ജിപണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ നെറ്റ് ഫ്ലിക്സ് റിലീസ് ഡിസംബര്‍ 23ന് എത്തുമെന്നാണ് തങ്ങളുടെ പ്ലാറ്റ‍്ഫോമില്‍ നെറ്റ്ഫ്ളിക്സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ റിലീസ് തിയ്യതി നിലവില്‍ ഡിസംബര്‍ 27 ലേക്ക് മാറ്റി.

ഡിസംബര്‍ 24നാണ് നെറ്റ്ഫ്ലിക്സിന്റെ ഡയറക്റ്റ് ഒടിടി റിലീസ് ആയി ടൊവീനോ തോമസ് നായകനായ മിന്നല്‍ മുരളി എത്തുന്നത്. രണ്ട് റിലീസുകള്‍ തൊട്ടടുത്ത ദിനങ്ങളില്‍ വേണ്ട നെറ്റ്ഫ്ലിക്സിന്റെ തീരുമാനമാണ് കാവലിന്റെ റിലീസ് 27 ലേക്ക് മാറ്റിയത്.

വർഷങ്ങൾക്ക് ശേഷമാണ് ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവിന്റെ ആവേശവുമായി എത്തിയ ചിത്രമായിരുന്നു കാവല്‍. കസബയ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കരും പ്രാധാന്യമുള്ള കഥാപാത്രമായി ഈ ചിത്രത്തിൽ എത്തുന്നുണ്ട്.ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം നിര്‍മ്മിച്ചത് ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്റെ പശ്ചാത്തലത്തില്‍ ജോബി ജോർജാണ്.

അതേസമയം പ്രേക്ഷകരില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ടൊവീനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്‍ത മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്റെ റിലീസ് നെറ്റ്ഫ്ളിക്സിലൂടെയെന്ന് പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം മലയാളികളല്ലാത്ത പ്രേക്ഷകരും ചിത്രം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഒടിടി പ്രീമിയറിന് മുന്‍പ് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് നടക്കുക. ഡിസംബര്‍ 16നാണ് ജിയോ മാമിയിലെ പ്രദര്‍ശനം.

Share
അഭിപ്രായം എഴുതാം