കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല. നൊവാവാക്‌സ് കൊവിഡ് വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്നാണ് പൂനവാല പറഞ്ഞിരിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സിലാണ് അദാര്‍ പൂനവാലയുടെ വാക്കുകള്‍. കുട്ടികള്‍ക്കുള്ള വാക്സിന്‍ ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നു വയസ് വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് ഇത് കാണിക്കുന്നതെന്നും പൂനവാല പറഞ്ഞു.

Share
അഭിപ്രായം എഴുതാം